കാപ്പ നിയമ ലംഘനം നടത്തിയ പ്രതിയെ ഒല്ലൂർ പോലീസ് പിടികൂടി
കാപ്പ നിയമ ലംഘനം നടത്തിയ പ്രതിയെ ഒല്ലൂർ പോലീസ് പിടികൂടി
1 min read

കാപ്പ നിയമ ലംഘനം നടത്തിയ പ്രതിയെ ഒല്ലൂർ പോലീസ് പിടികൂടി
കാപ്പ നിയമ ലംഘനം നടത്തിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇരവിമംഗലം സ്വദേശിയായ നെടുമല വീട്ടിൽ റബ്ബർ മനു എന്നു വിളിക്കുന്ന മനു (29) എന്നയാളെ ഒല്ലൂർ അസിസ്റ്റൻറ് കമ്മീഷണർ ബെന്നി KP യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി.
ബഹു. തൃശൂർ റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ഓഫ് പോലീസ് അവർകളുടെ ഉത്തരവു പ്രകാരം പ്രതി ആറുമാസ കാലത്തേക്ക് ജില്ലയിലേക്ക് പ്രവേശിക്കരുതെന്നുള്ള കാപ്പ നിയമലംഘനം നടത്തി പ്രതി ഇരവിമംഗലത്തുള്ള വീട്ടിലേക്ക് എത്തുകയായിരുന്നു. പട്രോളിങ്ങിനിടയിൽ പ്രതിയെ ഒല്ലൂർ പോലീസ് സ്റ്റേഷൻ ടീം കണ്ടെത്തുകയും തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്യുകയും ചെയ്തു.
അസിസ്റ്റൻറ് കമ്മീഷണർ ബെന്നി KP യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനുദാസ് K, സബ് ഇൻസ്പെക്ടർ ജെഫിൻ രാജു, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ ഉല്ലാസ് CP, അരുൺഘോഷ് ,സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് MR , വിനീത് S,അനീഷ് PV , വൈശാഖ് എന്നിവരാണ് ഉണ്ടായിരുന്നത്.
Published 6 days ago · Last updated 5 minutes ago · 35 views



