
Section
CAREER


അപേക്ഷ ക്ഷണിച്ചു
കഴക്കൂട്ടം ഗവ. വനിതാ ഐ ടി ഐയിലെ എന്‍ സി വി റ്റി ട്രേഡുകളായ കോസ്മെറ്റോളജി, കംപ്യൂട്ടർ ഹാർഡ് വെയർ & നെറ്റ് വർക്ക് മെയിൻ്റെനൻസ് എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്

ഉജ്ജ്വലബാല്യം പുരസ്‌കാരം 2025: സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം
സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നല്‍കുന്ന 2025-ലെ ‘ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന്’ കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, വിവര സാങ്കേതികവിദ്യ, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ അസാധാരണ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 2025 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവ

ബിരുദ സീറ്റുകള്‍ ഒഴിവ്
പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളേജിലെ വിവിധ ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി.എ ഇംഗ്ലീഷ് വിഭാഗത്തില്‍ എസ്.ടി, ഒ.ബി.എക്സ് എന്നീ വിഭാഗങ്ങള്‍ക്കും, ബി.എ അറബിക് വിഭാഗത്തില്‍ എസ്.സി, എസ്.ടി, ഇ.ടി.ബി, എല്‍.സി, ഒ.ബി.എച്ച്, ഇ.ഡബ്ല്യു.എസ് എന്നീ വിഭാഗങ്ങളിലും ക്കും സീറ്റൊഴിവുണ്ട്. കൂടാതെ ബി.ബി.എ വിഭാഗത്തില്‍ എസ്.ടി വിഭാഗത്തിലും സീറ്റ് ഒഴിവുണ്ട് . സയന്‍സ് വിഷയങ്ങളില്‍ ബി.എസ്.സി ഫിസിക്‌സില്‍ ഇ.ഡബ്ല്യു.എസ്, എസ്.സി, എസ്.ടി, എല്‍.സി എന്നീ വിഭാഗങ്ങളിലും,

അതിഥി അധ്യാപക ഒഴിവ്
മലപ്പുറം കടുങ്ങപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. കംപ്യൂട്ടര്‍ സയന്‍സ് (ജൂനിയര്‍) അതിഥി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 10-ന് രാവിലെ 9.30 ന് നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 9447842850.

തൊഴില്‍ മേള
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 19 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം നടക്കുന്നത്. വിവിധ പ്രമുഖ സ്ഥാപനങ്ങളിലായി 150-ലധികം ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, പോളിടെക്നിക്, ഓട്ടോമൊബൈല്‍ യോഗ്യതയുള്ളവര്‍ക്കും കൊമേഴ്
മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്പെഷ്യല്‍ സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടതും സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ മെഡിക്കല്‍ അല്ലെങ്കില്‍ മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്നതുമായ മാതാപിതാക്കളില്‍ ആരെയെങ്കിലും അല്ലെങ്കില്‍ ഇരുവരെയും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നല്‍കുന്ന പ്രത്യേക സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രതിവര്‍ഷം 50,000 രൂപ വരെ ധനസഹായം ലഭിക്കുന്ന ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയാണ്. www.egrantz.kerala.gov.in എന്ന വെബ്സൈറ്റ

‘സ്വന്തം കാര്യം സിന്ദാബാദ്’; ഗൂഗിളിന് 1ബില്യൺ യൂറോ പിഴചുമത്തി യൂറോപ്യൻ യൂണിയൻ
ഗൂഗിളിന് 1ബില്യൺ യൂറോ പിഴചുമത്തി യൂറോപ്യന്‍ യൂണിയന്‍. വൻകിട ടെക് കമ്പനികളുടെ അധികാരം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ഇ.യുവിന്‍റെ നിയമങ്ങൾ ലംഘിച്ചതിനാണ് പിഴയെന്ന് യൂറോപ്യൻ കമ്മീഷന്‍ അറിയിച്ചു. വൻകിട ടെക് കമ്പനികൾ മറ്റ് ചെറിയ കമ്പനികളെ അടിച്ചമർത്തുന്നത് തടയാൻ വേണ്ടിയാണ് യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് പിഴ ചുമത്തിയത്. അമേരിക്ക ഈ നടപടിയെ എതിർക്കുകയും പകരം നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും യൂറോപ്യൻ യൂണിയൻ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. യൂറോപ്യൻ കമ്മീഷൻ ഡിജിറ്റൽ മാർക്കറ്റ

ഹോം ഗാര്‍ഡ് നിയമനം: അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലയിലെ പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് എന്നീ വകുപ്പുകളിലേക്ക് ഹോം ഗാര്‍ഡ് വിഭാഗത്തില്‍ ഒഴിവുള്ള തസ്തികകളിലേക്ക് യോഗ്യരായ സ്ത്രീ-പുരുഷ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൈനിക, അര്‍ധസൈനിക അല്ലെങ്കില്‍ സംസ്ഥാന സേനകളില്‍ നിന്ന് വിരമിച്ചവരും എസ്.എസ്.എല്‍.സിയും (അഭാവത്തില്‍ ഏഴാം ക്ലാസ്) നല്ല ശാരീരിക ക്ഷമതയുമുള്ള 35-നും 58-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിദിനം 870 രൂപ വേതനവും (പ്രതിമാസം പരമാവധി 24,360 രൂപ) പ്രതിവര്‍ഷം 1500 രൂപ യൂണിഫോം അലവന്‍സും ലഭിക്കും.

എറിയാട് ഗവ. ഐ.ടി.ഐയില്‍ സീറ്റൊഴിവ്
എറിയാട് ഗവ. ഐ.ടി.ഐയില്‍ 2026-27 അധ്യയന വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നു. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷ കോഴ്സ്), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷ കോഴ്സ്) എന്നീ ട്രേഡുകളിലേക്ക് എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഓഫ്ലൈനായി അപേക്ഷ നല്‍കാം. താത്പര്യമുള്ളവര്‍ ജൂലൈ 25 ന് വൈകീട്ട് അഞ്ചിനകം ടി.സി, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഐ.ടി.ഐ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്
