കാളംതിരുത്തി ബദൽ സ്കൂൾ ഇനി ഗവ. എൽ.പി സ്കൂൾ; ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു
കാളംതിരുത്തി ബദൽ സ്കൂൾ ഇനി ഗവ. എൽ.പി സ്കൂൾ; ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു
1 min read

കാളംതിരുത്തി ബദൽ സ്കൂൾ ഇനി ഗവ. എൽ.പി സ്കൂൾ; ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഏകാധ്യാപക വിദ്യാലയമായിരുന്ന തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ കാളംതിരുത്തി ബദൽ സ്കൂളിനെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളായി ഉയർത്തിയതിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ധീൻ നിർവഹിച്ചു.
പിന്നാക്ക മേഖലകളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപക സേവനങ്ങളും ഉറപ്പാക്കും. എന്ന് മന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. 1997 - ൽ നാട്ടുകാരുടെ നേതൃത്വത്തിൽ ആരംഭിക്കുകയും പിന്നീട് ഡി. പി. ഇ. പി - എം.ജി.എൽ.സി. ആയി ഏറ്റെടുക്കുകയും ചെയ്ത ഈ ബദൽവിദ്യാലയം ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് പ്രവർത്തിച്ചിരുന്നത്. സംസ്ഥാനത്തെ എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെ ഗവ. എൽ.പി സ്കൂളുകളായി ഉയർത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് സ്കൂളിന് പുതിയ പദവി അനുവദിച്ചത്. ഇതിലൂടെ പ്രദേശത്തെ കുട്ടികൾക്ക് കൂടുതൽ മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാകും.
തിരുരങ്ങാടി എം. എൽ. എ പി. എം. എ സമീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. കെ അബ്ദുറബ്ബ്, മുൻ എം. എൽ. എ കെ. പി. എ. മജീദ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ ബഷീർ, ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ് കുറ്റൂർ, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൊയ്തീൻകുട്ടി പച്ചായി, വൈസ് പ്രസിഡന്റ് സൗദ മരക്കാരുട്ടി, പരപ്പനങ്ങാടി നഗരസഭ ചെയർപേഴ്സൺ സുബൈദ, തിരുരങ്ങാടി നഗരസഭ ചെയർപേഴ്സൺ സി. പി ഹബീബ ബഷീർ, ഗ്രാമപഞ്ചായത്ത് - ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, സ്ഥിരം സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഫോട്ടോക്യാപ്ഷൻ: കൊടിഞ്ഞി കാളംതിരുത്തി ഗവ: എൽ.പി സ്കൂളിൻ്റെ ഉദ്ഘാടനം പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രി അഡ്വ: എൻ. ഷംസുദ്ദീൻ നിർവ്വഹിക്കുന്നു.
Published 12 days ago · Last updated 3 days ago · 8 views



