ചേലക്കരയിൽ സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം; റിട്ടയേർഡ് എസ്.ഐ മരിച്ചു
ചേലക്കരയിൽ സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം; റിട്ടയേർഡ് എസ്.ഐ മരിച്ചു
K
1 min read

ചേലക്കരയിൽ റിട്ടയേർഡ് എസ്.ഐ ഷോക്കേറ്റ് മരിച്ചു. വെങ്ങാനല്ലൂർ സ്വദേശിയായ അമ്പത്തിയാറുകാരൻ ജോയ് ആണ് മരണപ്പെട്ടത്. രാത്രി എട്ട് മണിയോടെ വീടിന് തൊട്ടടുത്തുള്ള പാടത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. പാടത്ത് അനക്കമില്ലാതെ കിടക്കുന്നത് കണ്ട ഭാര്യ ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഉടൻ തന്നെ അദ്ദേഹത്തെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാടത്ത് സ്ഥാപിച്ചിരുന്ന സോളാർ വേലിയിൽ നിന്നും ഷോക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ചേലക്കര പോലീസ് അന്വേഷണം ആരംഭിച്ചു.
Published 10 days ago · Last updated 2 days ago · 25 views



