Kerala Live
Advertisement

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയാണ്. അര്‍ബുദ ബാധിതനായി അമൃത ആശുപത്രിയില്‍ ചികിത്സയിലാരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ചയിലും തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്തി ഒപ്പിടണമെന്നടക്കം നിര്‍ദേശങ്ങള്‍ ജാമ്യ വ്യവസ്ഥയില്‍ ഉണ്ടായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇത് മാസത്തില്‍ ഒരിക്കല്‍ എന്ന നിലയിലേക്ക് ചുരുക്കിയിരുന്നു. ശബ

U

By user2

1 min read

Share
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു — Kerala Live

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയാണ്. അര്‍ബുദ ബാധിതനായി അമൃത ആശുപത്രിയില്‍ ചികിത്സയിലാരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ചയിലും തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്തി ഒപ്പിടണമെന്നടക്കം നിര്‍ദേശങ്ങള്‍ ജാമ്യ വ്യവസ്ഥയില്‍ ഉണ്ടായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇത് മാസത്തില്‍ ഒരിക്കല്‍ എന്ന നിലയിലേക്ക് ചുരുക്കിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള നടക്കുന്ന സമയത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. കേസുമായി ബന്ധപ്പെട്ടുണ്ടായ ആദ്യത്തെ പ്രധാന അറസ്റ്റുകളിലൊന്ന് മുരാരി ബാബുവിന്റേതായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ആദ്യം ജാമ്യം ലഭിച്ചതും ഇദ്ദേഹത്തിനാണ്.

Advertisement

Published 5 months ago · Last updated 26 days ago · 0 views

Related Coverage

Advertisement