നിരന്തരം ലഹരികേസുകളിൽ ഉൾപ്പെട്ട പ്രതിയെ പിറ്റ് എൻ ഡി പി എസ് ചുമത്തി കരുതൽ തടങ്കലിൽ അടച്ചു.
നിരന്തരം ലഹരികേസുകളിൽ ഉൾപ്പെട്ട പ്രതിയെ പിറ്റ് എൻ ഡി പി എസ് ചുമത്തി കരുതൽ തടങ്കലിൽ അടച്ചു.
1 min read

നിരന്തരം ലഹരികേസുകളിൽ ഉൾപ്പെട്ട പ്രതിയെ പിറ്റ് എൻ ഡി പി എസ് ചുമത്തി കരുതൽ തടങ്കലിൽ അടച്ചു.
നിരന്തരം ലഹരികേസുകളിൽ ഉൾപ്പെട്ട പ്രതിയും പൊങ്ങണംകാട് സ്വദേശിയുമായ തിയ്യത്തുപറമ്പിൽ വീട്ടിൽ അനീഷ് (39) എന്നയാളെയാണ് വിയ്യൂർ പോലീസ് പിറ്റ് എൻ ഡി പി എസ് ചുമത്തി കരുതൽ തടങ്കലിലാക്കിയത്.
അനധികൃതമായി കഞ്ചാവ് കടത്തിയിരുന്ന അനീഷ് 4 എൻ ഡി പി എസ് കേസുകളിൽ പ്രതിയാണ്. പ്രതിയെ വടക്കേകാട് പോലീസ് സ്റ്റേഷനിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റു ചെയ്തതിനെ തുടർന്ന് പ്രതിക്കെതിരെയുള്ള മുൻകാല കേസുകളെ കുറിച്ച് പരിശോധിക്കുകയും പ്രതി വിയ്യൂർ പോലീസ് സ്റ്റേഷനിലെ റൌഡി ലിസ്റ്റിലുണ്ടെന്ന് വ്യക്തമായതോടെ വിയ്യൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന മഹേഷ്കുമാർ എം പ്രതിക്കെതിരെ പ്രതിയുടെ മുൻകാല കേസുവിവരങ്ങൾ സഹിതം പിറ്റ് എൻ ഡി പി എസ് ചുമത്തുന്നതിനുവേണ്ടി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസിന് പ്രാഥമിക അപേക്ഷ നൽകുകയും സിറ്റി പോലീസ് കമ്മീഷണർ അപേക്ഷ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയക്കുകയും അപേക്ഷ പരിശോധിച്ച് പ്രതിക്കെതിരെ പിറ്റ് എൻ ഡി പി എസ് ചുമത്തുന്നതിനായി അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം െഎ എ എസ് ഉത്തരവിടുകയും ചെയ്യുകയായിരുന്നു.
തുടർന്ന് വിയ്യൂർ പോലീസ് ഇൻസ്പെക്ടർ പി. എം വിമോദ്കുമാറിൻെറ നേതൃത്വത്തിൽ പ്രതിയെ 18.10.2026 തിയ്യതി അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിൽ ഒരുവർഷകാലയളവിലേക്ക് കരുതൽ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തു.
Published 12 days ago · Last updated 6 days ago · 21 views



