
സിയാൽ എയറോപാർക്കിൽ പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു
@ സിഐഎഎൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു നെടുമ്പാശ്ശേരി: സിയാൽ എയറോപാർക്കിലെ ബിസിനസ് സെന്ററിൽ അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് റെസ്റ്റോറന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഒരേ സമയം 150 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള വിപുലമായ സീറ്റിംഗ് സൗകര്യമാണ് റെസ്റ്റോറന്റിൽ ഒരുക്കിയിരിക്കുന്നത്. തികച്ചും പ്രകൃതിദത്തവും മായം കലരാത്തതുമായ നാടൻ വിഭവങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക








