
സംസഥാനത്ത് അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം അനുവദിക്കില്ല.
സംസഥാനത്ത് അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് മണ്ണിടിഞ്ഞ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇപ്പോള്‍ മണ്ണിടിഞ്ഞ സ്ഥലത്ത് മണ്ണെടുക്കാന്‍ മാത്രമാണ് അനുമതി നല്‍കിയിരുന്നതെന്നും പാറ പൊട്ടിക്കാന്‍ അനുമതിയുണ്ടായിരുന്നില്ലെന്നും മന്ത്രി വ്യകതമാക്കി. അനധികൃതമായാണ് ഇവിടെ പാറ പൊട്ടിക്കല്‍ നടന്നത്. ഈ വിഷയത്തില്‍ ജിയോളജി ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. അവര്‍ക്ക് ഷോക്കോസ് നോട









