
എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട്: പ്രവൃത്തികള്‍ വേഗത്തിൽ പുരോഗമിക്കുന്നതായി ജില്ലാ കളക്ടര്‍
ജില്ലയിലെ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് (എം.പി ലാഡ്സ്) ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ ജില്ലയിൽ സമയബന്ധിതമായും വേഗത്തിലും പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു. വിവിധ മണ്ഡലങ്ങളിലെ വികസന പ്രവൃത്തികളുടെ ഫണ്ട് വിനിയോഗത്തിൽ കുറവുണ്ടായെന്ന പ്രചാരണങ്ങളിൽ യാതൊരു വാസ്തവവുമില്ലെന്നും, ഭരണപരമായ നടപടിക്രമങ്ങളും സാങ്കേതിക പരിശോധനകളും പൂർത്തിയാക്കി പദ്ധതി നിർവ്വഹണം കാര്യക്ഷമമായി നടന്നു വരുന്നുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. 17-ാം ലോക്സഭയുടെ കാലയളവിൽ ജില്ലയിൽ ഭരണാനുമതി നൽകിയ എല്ലാ വിക








