
തൃണമൂൽ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു
തൃണമൂൽ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. രാജ്യസഭാ എംപി സുസ്മിത ദേവ് രാജിവച്ചു. ഒരാഴ്ചയ്ക്കിടെ തൃണമൂലിനുണ്ടാകുന്ന രണ്ടാമത്തെ പ്രഹരമാണിത്. കഴിഞ്ഞ ദിവസം എംപി സുഖേന്ദു ശേഖർ റോയിയും രാജിവച്ചിരുന്നു. രാജിസംബന്ധിച്ച് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് സുസ്മിത കത്തയച്ചു. രാജിക്കത്ത് ഉടൻ സ്വീകരിക്കണമെന്നാണ് അവർ കത്തിൽ ആവശ്യപ്പെട്ടത്. അസമിലെ സിൽച്ചാറിൽ നിന്നുള്ള കോൺഗ്രസ് മുൻ ലോക്സഭാംഗമായിരുന്നു സുസ്മിത. 2019ലെ തിരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ അവർ കോൺഗ്രസ് വിട്ടു. 2021-ലാണ് സുസ്മിത ദേവ് തൃണമൂൽ കോൺഗ്രസ








