
വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കിയിലെ കൊളുക്കുമലയിൽ സ്വകാര്യ കമ്പനി കൈവശം വെച്ചിരുന്ന സർക്കാർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു.
വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കിയിലെ കൊളുക്കുമലയിൽ സ്വകാര്യ കമ്പനി കൈവശം വെച്ചിരുന്ന സർക്കാർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു. ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കോടിക്കണക്കിനു രൂപ വിലവരുന്ന 100 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്.1971 ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആൻറ് അസൈൻമെൻറ് ആക്ട് പ്രകാരം ഹാരിസൺ മലയാളം കമ്പനിയുടെ അപ്പർ സൂര്യനെല്ലി എസ്റ്റേറ്റിൽ നിന്നും 520 ഏക്കർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തിരുന്നു. ഇതിനെതിരെ 75ൽ എച്ച്എംഎൽ കോടതിയെ സമീപിച്ചു. […]








