
സ്റ്റീൽ അലമാരയും സോഫ സെറ്റും വിൽക്കാൻ വീട്ടിൽ വരുന്ന സലിംകുമാർ. സിനിമയിലല്ല, ജീവിതത്തിൽ അത്തരമൊരു കോട്ടയം അനുഭവം സലിംകുമാറിനുണ്ട്.
സ്റ്റീൽ അലമാരയും സോഫ സെറ്റും വിൽക്കാൻ വീട്ടിൽ വരുന്ന സലിംകുമാർ. സിനിമയിലല്ല, ജീവിതത്തിൽ അത്തരമൊരു കോട്ടയം അനുഭവം സലിംകുമാറിനുണ്ട്. അതിനെക്കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞത് ഇങ്ങനെ. ‘സ്റ്റീൽ അലമാര, സോഫ സെറ്റ് തുടങ്ങിയവ തവണ വ്യവസ്ഥയിൽ വിൽക്കുന്ന പറവൂരിലെ ഒരു കമ്പനിയിൽ സെയിൽസ് റപ്രസന്റേറ്റീവ് ആയിരുന്നു ഞാൻ. സിനിമ മോഹവും സജീവം. ജോലിയുടെ ഭാഗമായി കുടയംപടി, ചുങ്കം, വാരിശേരി, അയ്മനം, ഏനാദി, ഒളശ്ശ, പരിപ്പ്, നാഗമ്പടം, ചൂട്ടുവേലി, ചവിട്ടുവരി, കുമാരനല്ലൂർ, സംക്രാന്തി, മെഡിക്കൽ കോളജ്, കാരിത്താസ്.. ഇവിടെയെല്ലാ







